
കുറ്റ്യാടി: തൊട്ടില്‍പാലം റൂട്ടില്‍ തളീക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മരുതോങ്കര നെല്ലിപ്പറമ്പത്ത് പൃഥ്വിജിത്ത് (22) ആണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും
പൃഥ്വിജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഷിഞ്ജിത്തിന്റെയും സിനിയുടെയും മകനാണ്. സഹോദരി: പ്രിയ (പ്ലസ് വണ്‍ വിദ്യാര്‍ഥി).















