
വടകര: സദാവാഹനങ്ങള്‍ പോകുന്ന കസ്റ്റംസ്‌റോഡില്‍ ശ്രമദാനവുമായി തീരം കലാകായിക വേദി പ്രവര്‍ത്തകര്‍. കുരിയാടി ഭാഗത്തെ റോഡില്‍ പഴയ പോര്‍ട്ട് ഓഫീസ് വളവിലെയും
സമീപത്തെയും കുഴികള്‍ പ്രവര്‍ത്തകര്‍ നികത്തി. കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ചാണ് റോഡിലെ കുഴികള്‍ നികത്തിയത്. ഞായറാഴ്ച രാവിലെ തുടങ്ങിയ സേവന പ്രവൃത്തി മണിക്കൂറുകള്‍ നീണ്ടു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള വാഹനയാത്ര അപകടത്തിനു പോലും ഇടയാക്കുന്ന സാഹചര്യത്തിലാണ് തീരം കലാകായിക വേദിയുടെ ഇടപെടല്‍. പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്, സെക്രട്ടറി സി.എച്ച്.ജനീഷ്‌കുമാര്‍, എ.കെ.സചീന്ദ്രന്‍, ടി.പി.വിനോദന്‍, പി.മഹമൂദ്, ആര്‍.കെ.പ്രണവ്, സാബിത്ത് റൗഫ്, സി.കെ.നാണു എന്നിവര്‍ സംബന്ധിച്ചു.
















