
വടകര: മാഹിക്കും വടകരക്കും ഇടയില്‍ മുക്കാളി റെയിവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു. ഇതോടെ ഇരു ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം
താറുമാറായി. ആളപായം ഇല്ല.
ടിപ്പര്‍ പിന്നോട്ടെടുക്കുന്നതിനിടയില്‍ ഡ്രൈവര്‍ക്ക് അപസ്മാരം വന്നതാണ് നിയന്ത്രണംവിട്ട് ലോറി റെയില്‍വേ ട്രാക്കില്‍ അകപ്പെടാന്‍ കാരണം. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. സ്റ്റേഷന്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായെത്തിയതാണ് ടിപ്പര്‍. കിഴക്ക് ഭാഗത്തെ ട്രാക്കിലേക്കാണ് ലോറി
മറിഞ്ഞത്. ഈ സമയം ഈ ട്രാക്കിലൂടെ ട്രെയിന്‍ എത്താതിരുന്നത് ഭാഗ്യമായി.
സംഭവത്തെ തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ് മാഹിയില്‍ പിടിച്ചിട്ടു.
ഒന്നര മണിക്കൂറിനുള്ളില്‍ ലോറി ട്രാക്കില്‍ നിന്ന് മാറ്റി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. റെയില്‍വെ ഉദ്യോഗസ്ഥരും പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
















