വടകര: ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്നു മാറ്റിയത് തെറ്റായ നടപടിയായെന്നും കൃത്യമായി ഗുണഭോക്താക്കളുടെ കൈകളില്‍ എത്തിയിരുന്ന പെന്‍ഷന്‍
ഈ നടപടി മൂലം തകരാറിലായെന്നും ആര്‍ജെഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളുടെയും മേല്‍ക്കമ്മിറ്റി അംഗങ്ങളുടെയും സഹസംഘടനാ പ്രസിഡന്റുമാരുടെയും യോഗം അഭിപ്രായപ്പെട്ടു. ഗുണഭോക്താക്കള്‍ക്ക് മുടക്കമില്ലാതെ പെന്‍ഷന്‍ എത്തിക്കുന്നതിന് നടപടിയുണ്ടാവണമെന്നും പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് വരുംനാളുകളില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ടി.എന്‍.മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി.രാജന്‍, ആയാടത്തില്‍ രവീന്ദ്രന്‍, കെ.കെ.സുരേഷ്, മലയില്‍ ബാലകൃഷ്ണന്‍, ഒ.പി.ചന്ദ്രന്‍, എ.പി.അമര്‍നാഥ്, കെ.ടി. കൃഷ്ണന്‍, വി.പി.വാസു, സി.വിനോദന്‍, എം.പി.പുഷ്പ എന്നിവര്‍ സംസാരിച്ചു.















