കക്കട്ടില്‍: കുന്നുമ്മല്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്ര
വര്‍ണാഭമായി. വട്ടോളി വിശ്വമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്ന് വാദ്യമേളങ്ങളോടെ ആരംഭിച്ച ഘോഷയാത്ര വട്ടോളി ടൗണ്‍, അമ്പലക്കുളങ്ങര, കക്കട്ട് ടൗണ്‍ വഴി കുന്നുമ്മല്‍ ശ്രീ ഭഗവതി
ക്ഷേത്രത്തില്‍ സമാപിച്ചു. ഉണ്ണികണ്ണന്മാര്‍, ബാലികമാര്‍, താലപ്പൊലിയേന്തിയ വനിതകള്‍ അടക്കം നിരവധി പേര്‍ ഘോഷയാത്രയില്‍ അണിനിരന്നു. കുട്ടികളുടെ നൃത്തവും നിശ്ചല ദൃശ്യങ്ങളുമായി നീങ്ങിയ ഘോഷയാത്ര കാണാന്‍ റോഡിനിരുവശവും നിരവധി പേര്‍ തടിച്ച് കൂടി. എം.എം.രാധാകൃഷ്ണന്‍, എം.പി.രാജന്‍, പറമ്പത്ത് കുമാരന്‍, സി.പി.കൃഷ്ണന്‍, ടി.എം.കുമാരന്‍, എ.സുരേഷ്, ആദിത്യന്‍, ബാബു കാരത്തറ മുതലായവര്‍ നേതൃത്വം നല്‍കി.















