വടകര: ഉത്തമ സമൂഹ സൃഷ്ടിക്കായി പ്രവാചകന്‍ കാണിച്ച മാതൃകകള്‍ സ്വയം ജീവിതത്തില്‍ പകര്‍ത്താന്‍ ഓരോ വിശ്വാസിയും പ്രതിജ്ഞ എടുത്തുകൊണ്ടായിരിക്കണം
നബിദിനാഘോഷം പര്യവസാനിപ്പിക്കേണ്ടതെന്നു പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ ആബിദ് ഹുദവി തച്ചെണ്ണ പറഞ്ഞു. ചോറോട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത് നബിദിനാഘോഷ സമാപന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് എം.ടി.സലാം അധ്യക്ഷത വഹിച്ചു. മൗലീദ് പാരായണത്തിന് മഹല്ല് ഖാസി ശുകൂര്‍ ദാരിമി നേതൃത്വം നല്‍കി. പൊതു പരീക്ഷയില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കമ്മിറ്റി ഭാരവാഹികള്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി മജീദ്
പറമ്പത്ത് സ്വാഗതവും മുസ്തഫ മുട്ടുങ്ങല്‍ നന്ദിയും പറഞ്ഞു. മജീദ്.സി.പി, മജീദ് കരയില്‍, നാസര്‍.സി.കെ, നാസര്‍.എം.ടി, അസീസ്.കെ.കെ, നാസര്‍ തൂവാടത്തില്‍, സുബൈര്‍.എം.ടി, മുഹമ്മദ്, ആര്‍.എം.മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി. വൈവിധ്യമാര്‍ന്ന കലാപരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്തു.















