കൊയിലാണ്ടി: സിഐടിയു ജില്ലാ സമ്മേളനം ടൗണ്‍ ഹാളിലെ കെ.വി.രാഘവന്‍ നഗറില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാമ്പറ്റ
ശ്രീധരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ പതാക ഉയര്‍ത്തി. സ്വാഗത സംഘം സെക്രട്ടറി സി.അശ്വനി ദേവ് സ്വാഗതം പറഞ്ഞു. ജില്ലയിലെ 120 യൂനിയനുകളെ പ്രതിനിധീകരിച്ച് 460 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്
ജെ.മേഴ്‌സിക്കുട്ടിയമ്മ, സംസ്ഥാന സെക്രട്ടറിമാരായ സി.കെ.ഹരികൃഷ്ണന്‍, എന്‍.കെ.രാമചന്ദ്രന്‍, പി.പി.പ്രേമ എന്നിവര്‍ രണ്ടു ദിവസവും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പ്രതിനിധികളുടെ ഗ്രൂപ്പു ചര്‍ച്ചയ്ക്കുശേഷം പൊതുചര്‍ച്ച ആരംഭിച്ചു. ശനിയാഴ്ച രാവിലെ പൊതുചര്‍ച്ച തുടരും. സെക്രട്ടറിയുടേയും മേല്‍ക്കമ്മറ്റിയിലെ നേതാക്കളുടേയും മറുപടിക്കു ശേഷം പുതിയ കമ്മിറ്റിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കും.















