
തിരുവള്ളൂര്‍: ചാനിയം കടവ് പാലത്തില്‍ നിന്നു പുഴയിലേക്ക് വീണ പേരാമ്പ്ര സ്വദേശി പരപ്പില്‍ ഷൈജലിനെ സ്വജീവന്‍ പോലും പണയപ്പെടുത്തി പുഴയില്‍ ചാടി രക്ഷപ്പെടുത്തി
കരയ്‌ക്കെത്തിച്ചവരെ ആദരിച്ച് അഗ്നിരക്ഷാസേന. കോട്ടോല്‍ നിധിന്‍ (ഉണ്ണി), പ്രജീഷ് നിടും കുനി എന്നിവരെ വടകര ഫയര്‍സ്റ്റേഷന്‍ റിക്രിയേഷന്‍ ക്ലബ്ബ് ചാനിയംകടവിലെത്തി ആദരിച്ചു. വടകര സ്റ്റേഷന്‍ ഓഫീസറും കോഴിക്കോട് ജില്ലാ ജലരക്ഷാ സ്‌കൂബ ടീം ലീഡറുമായ വാസത്ത് ചെയച്ചന്‍കണ്ടി പൊന്നാടയും മൊമന്റോവും നല്‍കി ഇരുവരേയുംം ആദരിച്ചു.
പാലത്തിന് മുകളില്‍ നിന്നു റോപ്പ് അരയില്‍ കെട്ടി ഒന്നാമത്തെ ചാട്ടത്തില്‍ തന്നെ മുങ്ങിയ ആളുമായി വന്ന നിധിന്‍ ഉണ്ണിക്ക് വാസത്ത് ചെയച്ചന്‍കണ്ടി പ്രത്യേക അഭിനന്ദനം അറിയിച്ചു.
ആദ്യമിനുട്ടുകള്‍ക്കുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകരായി രണ്ടുപേരും പ്രവര്‍ത്തിച്ചെങ്കിലും ഷൈജലിന്റെ ജീവന്‍ നഷ്ടപ്പെട്ടത്തില്‍ ദുഖം രേഖപ്പെടുത്തി.
ആദരിക്കല്‍ ചടങ്ങില്‍ ഫയര്‍ഫോഴ്സ് ജീവനക്കാരായ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനീഷ്. ഒ, ഫയര്‍മാന്‍മാരായ ഷിജു കെ.എം, പി.കെ ജെയ്സല്‍, ഷിജു ടി പി, അനന്തു കൃഷ്ണ, രതീഷ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ വിജേഷ് പി.കെ, അബ്ദുല്‍ റഹീം, ശ്രീജിത്ത് പി, വിജേഷ് എം.ടി.കെ, ദീപ, രഘുനാഥ്.വി എന്നിവരും നാട്ടുകാരും പങ്കെടുത്തു.

രോഗമോ അപകടമോ
വരുന്നത് തടയാൻ നമുക്ക്
കഴിയില്ല.
യാദൃശ്ചികകമായി വരുന്ന
രോഗങ്ങൾക്കും അസുഖങ്ങൾക്കും
വരുന്ന ഭീമമായ
ചികിത്സാ ചിലവുകൾ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്താൽ
നമുക്ക് തടയാൻ കഴിയും…
EMI സൗകര്യം ലഭ്യമാണ്
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















