വടകര: കാര്‍ഷിക തൊഴില്‍ മേഖലകളിലും മാധ്യമ രംഗത്തും കോര്‍പ്പറേറ്റുകളുടെ സ്വാധീനം ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. നാദാപുരം റോഡില്‍ സിപിഐ വടകര മണ്ഡലം
നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്‌ഐആര്‍ നടപ്പിലാക്കിയതിലൂടെ അഞ്ചു കോടി ജനങ്ങള്‍ക്കാണ് ഇന്ത്യയില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഇന്ത്യയില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ യുവാക്കള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടി വന്നത് നരേന്ദ്രമോദിയുടെ മുഖത്ത് ഏറ്റ ശക്തമായ ഒരു അടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി.പി.രാഘവന്‍ അധ്യക്ഷത വഹിച്ചു. കെ.പി.പവിത്രന്‍, ആര്‍.സത്യന്‍, സി.രാമകൃഷ്ണന്‍, ഇ.രാധാകൃഷ്ണന്‍, കെ.രജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.ജയപ്രകാശന്‍ സ്വാഗതവും എം.പി.രാഘവന്‍ നന്ദിയും പറഞ്ഞു.















