
മണിയൂര്‍: കേരള ഗണക കണിശസഭ (കെജികെഎസ്) മണിയൂര്‍ യൂണിറ്റ് കുടുംബ സംഗമവും അനുമോദനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ദിന്‍ഷ ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന സമുദായാംഗങ്ങളേയും ഉന്നത വിജയികളെയും സംസ്ഥാന സെക്രട്ടറി പി.കെ.പുരുഷോത്തമന്‍ ആദരിച്ചു. യൂനിറ്റ് പ്രസിഡന്റ് എം.സി.അജിതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പാലത്ത് രാമചന്ദ്രന്‍ പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തി. കൈതക്കല്‍ ചന്ദ്രന്‍ പണിക്കര്‍, പ്രശാന്ത് പണിക്കര്‍, രാമകൃഷ്ണന്‍ അറക്കിലാട്ട്, സുധീപ് പണിക്കര്‍, മധുമതി, എന്‍.പി. പ്രഭാകരന്‍, ഒ.പി.സജിത്ത് പണിക്കര്‍, എം.പി. ഹരീഷ്, ജ്യോതിഭായ് കെ.പി, സജിത്ത് പണിക്കര്‍, കെ.കെ.ജയരാജ് പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. കരുണന്‍ പണിക്കര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വി.പി രവീന്ദ്രന്‍ സ്വാഗതവും കെ.എസ്. ശ്രീജിത്ത് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
















