
വേളം: ദരിദ്രരെ ചേര്‍ത്തുപിടിച്ച് അവര്‍ക്കു വേണ്ടി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയ മികച്ച ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍
എംഎല്‍എ. ഭരണക്രമത്തിലെ നൂലാമാലകള്‍ മറികടക്കാന്‍ പ്രത്യേക ഉത്തരവുകള്‍ ഇറക്കി സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തുണ്ടായിരുന്ന ജീവകാരുണ്യ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും വി.ഡി.സതീശന്‍ സര്‍ക്കാര്‍ തുടര്‍ന്ന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വേളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സി.എം. കുമാരന്‍ അധ്യക്ഷത വഹിച്ചു. വേളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് 10 എയര്‍ ബെഡും 10 സെറ്റ്
വാക്കറും ചടങ്ങില്‍ പ്രവീണ്‍ കുമാര്‍ പാലിയേറ്റീവ് സെസൈറ്റി പ്രസിഡന്റ് എന്‍.വി. അബ്ദുളളക്ക് കൈമാറി. കെ.പി.സി.സി. സെക്രട്ടറി വി.എം. ചന്ദ്രന്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീജേഷ് ഊരത്ത്, ലീല ആര്യങ്കാവില്‍, കെ.കെ.അബ്ദുള്ള, മഠത്തില്‍ ശ്രീധരന്‍ ,കെ.സി. ബാബു, എന്‍.വി. അബ്ദുള്ള മാസ്റ്റര്‍, തായന ബാലാമണി, പി.മൊയ്തു മൗലവി, വാര്‍ഡ് മെമ്പര്‍ ഡി.കെ. നസീമ, അനിഷ പ്രദീപ്, പി.സത്യന്‍, ശ്രുതി മാരാം വീട്ടില്‍, അഡ്വ: മുഹമ്മദ് ഹബീബ്, ടി.പി. കാസിം, കൃഷ്ണനുണ്ണി ഒതയോത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.കെ അനീഷ് സ്വാഗതവും സി.എം. വിജേഷ് നന്ദിയും പറഞ്ഞു.
















