
ആയഞ്ചേരി: സിപിഎം സ്ഥാപക നേതാക്കളില്‍ പ്രമുഖനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം. ചരമ വാര്‍ഷികദിനമായ ഇന്ന് സിപിഎം
ആയഞ്ചേരി ടൗണില്‍ പ്രഭാതഭേരിയും അനുസ്മരണ സദസും സംഘടിപ്പിച്ചു.
ബ്രാഞ്ച് സെക്രട്ടരി പ്രജിത്ത് പി. പതാക ഉയര്‍ത്തി. അനുസ്മരണ സദസില്‍ ലിബിന്‍ കെ അധ്യക്ഷത വഹിച്ചു. ടി.വി കുഞ്ഞിരാമന്‍, ഇ ഗോപാലന്‍, അശ്വിന്‍ കുമാര്‍ പി.കെ, പ്രദീപന്‍ കെ, റിജിന കെ, അനീഷ് പി.കെ, അഖില്‍ സത്യ പി.കെ, സൗരവ് കെ എന്നിവര്‍ സംസാരിച്ചു
















