
വടകര: നാട്ടിലിറങ്ങിയ കാട്ടുപന്നി ജനങ്ങള്‍ക്ക് ഭീഷണിയായതോടെ വെടിവെച്ചു കൊന്നു. ചോറോട് 9-ാം വാര്‍ഡില്‍ അത്തോളി പറമ്പില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് ഷൂട്ടര്‍ പ്രദീപ് കുമാര്‍ അരൂര്‍ എത്തി പന്നിയെ വെടിവെച്ചത്. പന്നി ഭീഷണിയായതോടെ വാര്‍ഡ് മെബര്‍ എം. ലിനിത ഷൂട്ടറെ വിളിക്കുകയായിരുന്നു.
