
വടകര: പാലിയേറ്റീവ് പ്രവര്‍ത്തകനും ഗാനരചയിതാവുമായ കെ.പി.എ. മനാഫിനെ ഒപ്പം വാട്‌സ് ആപ്പ്കൂട്ടായ്മ വടകര ബേങ്ക് റോഡില്‍ നടന്ന സൗഹൃദ കൂട്ടായ്മയില്‍ ആദരിച്ചു.
‘തണലൊരുക്കാം കനല്‍ എരിയുന്ന മനസ്സുകളില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഗ്രന്ഥകാരനും പ്രഭാഷകനുമായ ബഷീര്‍ തിക്കോടി പ്രഭാഷണം നടത്തി. മനാഫിന്റെ രചനയില്‍ സലാം വീരോളി സംഗീതംനല്‍കി കണ്ണൂര്‍ ഷരീഫ് ആലപിച്ച ഭക്തി ഗാന പ്രകാശനവും നടന്നു.
നാസര്‍ വി.കെ.അധ്യക്ഷനായ ചടങ്ങില്‍ എ.കെ. മൊയ്തു ഹാജി, റിഷാദ്, ഇബ്രാഹിം ഹാജി (ഫൈന്‍കെയര്‍ പാലിയേറ്റിവ്), സിദ്ധിഖ് വടകര, എം.അബ്ദുല്‍ സലാം, അമല്‍ അശോക്, സാജിദ് അലങ്കാര്‍, ഹമീദ് വടക്കയില്‍, സി.കെ.നസീര്‍, ജംഷാദ്, സാബിത് കെ.കെ എന്നിവര്‍ സംസാരിച്ചു.
















