കൊച്ചി: ഏറ്റവും കൂടുതല്‍ മഴ ലഭിക്കാറുള്ള ജൂലൈയില്‍ ഇത്തവണ 34 ശതമാനത്തിന്റെ
കുറവ്. പെയ്തത് ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗം. മഴയുടെ അളവില്‍ വലിയ കുറവാണ് ഇത്തവണ. എല്‍നിനോയുടെ സ്വാധീനം മൂലമുള്ള മഴക്കുറവ് കാര്‍ഷിക മേഖലയെ ഉള്‍പ്പെടെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്.
12 ജില്ലകളിലും ലഭിക്കേണ്ട മഴയുടെ അളവ് ശരാശരിയേക്കാള്‍ കുറവാണ്. കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് മഴ സാധാരണ നിലയിലുള്ളത്. എറണാകുളം മുതല്‍ വടക്കോട്ട് പലപ്പോഴായി മഴ പെയ്യുന്നുണ്ടെങ്കിലും അളവ് കുറവാണ്. വടക്കന്‍ മലബാറില്‍
ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും മറ്റിടങ്ങളിലെല്ലാം നേരിയ മഴ മാത്രമാണ് ലഭിക്കുന്നത്. ഇടവേളകളോടെ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. ഇതിലാണ് പ്രതീക്ഷ.
ചില ജില്ലകളില്‍ ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും ആകെ മഴയുടെ അളവ് കുറഞ്ഞു തന്നെയാണ്. വരും ദിവസങ്ങളിലും മഴ കുറയാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
















