
കക്കട്ടില്‍: അഞ്ചു വര്‍ഷം കൂടുമ്പോള്‍ പെന്‍ഷന്‍ പരിഷ്‌കരണം എന്ന തത്വം പാലിച്ച് കേരളത്തിലെ പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കണമെന്ന് കെഎസ്എസ്പിയു
കുന്നുമ്മല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുരേഷ് ഉദ്ഘാടനം ചെയ്തു.
ജയശ്രി തുഷാര അധ്യക്ഷത വഹിച്ചു. എടത്തില്‍ ദാമോദരന്‍, എ.പി. കുഞ്ഞബ്ദുള്ള,
എന്‍.വി. ചന്ദ്രന്‍, ആര്‍.പി.വിനോദ് കുമാര്‍, കെ.പി രാമകൃഷ്ണന്‍, സി.എച്ച്.ഗീത, കാരപ്പറ്റ ദാമോദരന്‍, ടി.കെ. രാമചന്ദ്രന്‍, പി. അശോകന്‍, കെ.കെ.ജീജ, കെ.പി.സുനില്‍കുമാര്‍, ഷൈമ പ്രസാദ്, രജിത
കിഴക്കയില്‍ എന്നിവര്‍ പ്രസംഗിച്ചു. 75 പിന്നിട്ടവരെ ആദരിച്ചു. കെ.കെ. രവീന്ദ്രന്‍, എം. ശ്രീധരന്‍, എം.എന്‍. രാജന്‍ എന്നിവര്‍ ആദരവിന് നേതൃത്വം നല്‍കി.
















