
കൊയിലാണ്ടി: ലോകമെമ്പാടും ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം അലയടിക്കുമ്പോള്‍, കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അമര്‍നാഥിന്റെ സ്വപ്നം
ലോകകപ്പ് ട്രോഫിയുടെ മാതൃക കളിമണ്ണില്‍ നിര്‍മിക്കുക എന്നതായിരുന്നു. ഏറെ പരിശ്രമത്തിനൊടുവില്‍ ശനിയാഴ്ച തന്നെ മാതൃക പൂര്‍ത്തിയാക്കിയെങ്കിലും തിങ്കളാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ ഇന്ന് സ്‌കൂളില്‍ എത്തിച്ച് സമര്‍പ്പിച്ചു.
ചിത്രരചനയിലും ക്ലേ മോഡലിങ്ങിലും അതീവ താല്‍പര്യമുള്ള അമര്‍നാഥ് ശ്രദ്ധേയമായ കരവിരുതോടെയാണ് ലോകകപ്പ് ട്രോഫിയുടെ മാതൃക ഒരുക്കിയത്. വിദ്യാര്‍ത്ഥിയുടെ
സൃഷ്ടിപരമായ കഴിവിനെ അഭിനന്ദിച്ച് പ്രധാനാധ്യാപിക ടി. ഷജിത മാതൃക ഏറ്റുവാങ്ങി.
ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ. സജീവ് കുമാര്‍, എസ്എംസി ചെയര്‍മാന്‍ പ്രവീണ്‍ കുമാര്‍, രഞ്ജു ആര്‍, പ്രതിഭ പറമ്പത്ത്, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, ബെന്നി, ജോത്സ്‌ന, ചിത്രകല അധ്യാപകന്‍ സായി പ്രസാദ് എന്നിവര്‍ അമര്‍നാഥിനെ അഭിനന്ദിച്ചു. പന്തലായിനി ശിവദത്തില്‍ ബൈജുവിന്റെയും ജോസ്‌നയുടെയും മകനാണ് അമര്‍നാഥ്.
















