
തൃശൂര്‍: കുന്നംകുളത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം പഴഞ്ഞിയിലാണ്
സംഭവം. ഗൃഹനാഥന്‍ സിബി (50), മകള്‍ അലീന (19) എന്നിവരാണ് മരിച്ചത്. സിബിയുടെ ഭാര്യ ബീന (40), മകന്‍ ആദിത്യന്‍ (17) എന്നിവര്‍ ചികിത്സയിലാണ്.
സിബി പ്രവാസിയായിരുന്നു. ജോലി നഷ്ട്ടപ്പെട്ട് മടങ്ങി വന്ന ദിവസമായിരുന്നു ഈ കടുംകൈ. വിഷം കഴിച്ച സിബി കിണറ്റില്‍ ചാടുകയായിരുന്നു. മകള്‍ വിഷം കഴിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു. ബീന വിഷം കഴിച്ച് തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. മകന്‍
ആദിത്യനാണ് ഭയന്ന് പോലീസിനെ വിളിച്ചത്. ആദിത്യനെയും വിഷം കഴിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സിബി, ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
















