വടകര: താഴെഅങ്ങാടിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനം ത്വരിതപ്പെടുത്തണമെന്ന ആവശ്യം ശക്തം. കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ജന്‍വികാസ്
കാര്യക്രമില്‍ പെടുത്തി നാലു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇത് വിനിയോഗിച്ച് കുടുംബാരോഗ്യ കേന്ദ്ര വികസന പ്രവൃത്തി തുടങ്ങണമെന്നും താഴെ അങ്ങാടി യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള കെട്ടിടം ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. ആയതിനാല്‍ എത്രയും വേഗം പ്രവൃത്തി പൂര്‍ത്തിയാക്കി പുതിയ കെട്ടിടത്തില്‍ ഒപി ആരംഭിക്കണമെന്നും മുകളില്‍ ജിം, ഫിസിയോ തെറാപ്പി മറ്റു സംവിധാനങ്ങള്‍ ആരംഭിക്കണമെന്നും കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. എറണാകുളവും വടകരയുമാണ് കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. കെ.ശ്രീധരന്‍ നഗരസഭ ചെയര്‍മാനായ സമയത്താണ് ഈ പദ്ധതിക്ക് അപേക്ഷ നല്‍കിയിരുന്നത്. കെട്ടിടത്തിന്റെ സിവില്‍ വര്‍ക്ക് നടത്തുന്നതിനായി ഫണ്ട് അനുവദിച്ചെങ്കിലും മുകള്‍ നിലയില്‍ പ്രവൃത്തിക്ക് ഫണ്ട് ലഭ്യമല്ലെന്ന് പറഞ്ഞു നിര്‍ത്തിവെച്ചിരിക്കുകയാണ്. ആയതിനാല്‍ എത്രയും വേഗം പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.പി.നജീബ് ആരോഗ്യമന്ത്രി കെ.മുരളീധരന് നിവേദനം നല്‍കി.















