ചെരണ്ടത്തൂര്‍: മൂഴിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കിടക മാസാചരണ പരിപാടികള്‍ ജൂലൈ 17ാം തീയതി ആരംഭിക്കും. പ്രശസ്ത ഗായകന്‍ സതീശന്‍ നമ്പൂതിരി
മാസാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തില്‍ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ഥികളില്‍ സനാതന ധര്‍മത്തെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചുമുള്ള അറിവ് വളര്‍ത്തുന്നതിനായി യുപി, ഹൈസ്‌കൂള്‍ വിഭാഗം തലത്തില്‍ രാമായണ ക്വിസ് മത്സരവും നടക്കും. കര്‍ക്കിടക വാവുബലി ദിനമായ ഓഗസ്റ്റ് 12ന് രാവിലെ നാലു മുതല്‍ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണ ചടങ്ങുകള്‍ നടക്കും. പിതൃതര്‍പ്പണത്തിനായുള്ള വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്.















