
വടകര: നീലിമ നടക്കുതാഴയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയവരേയും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നത വിജയികളേയും എന്‍എംഎംഎസ്,
എല്‍എസ്എസ്, യുഎസ്എസ് ജേതാക്കളേയും പോസ്റ്റല്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍റണ്ണര്‍ അപ്പായ കേരള ടീം അംഗം അക്ഷയ് സദാനന്ദനേയും അനുമോദിച്ചു. അനുമോദന യോഗം നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പി കെ ശശി ഉദ്ഘാടനം ചെയ്തു. നീലിമ പ്രസിഡന്റ് രാജീവന്‍ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു എം, സുനിതാ രാജീവന്‍, പറമ്പത്ത് രവീന്ദ്രന്‍, പുറന്തോടത്ത് സുകുമാരന്‍, അഡ്വ.ലതികാ ശ്രീനിവാസ്, അക്ഷയ് സദാനന്ദന്‍, കീര്‍ത്തന, ടി ടി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. കെ ടി കെ അജിത്ത് സ്വാഗതവും കെ കെ ബാബു രാജ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി രാജീവ് മേമുണ്ട, ലഹരിക്കെതിരെയുള്ള അപകട ലഹരി മാജിക് ഷോ അവതരിപ്പിച്ചു.
















