ഇരിങ്ങല്‍: കോഴിക്കോട് ആകാശവാണിയില്‍ ദീര്‍ഘകാലം എഞ്ചിനിയറിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്ത വടകര തെരുവത്തെ പറമ്പത്ത് മുകുന്ദന്‍ (85-ഹെവന്‍ ഇരിങ്ങല്‍)
അന്തരിച്ചു. ഭാര്യ: പരേതയായ കാഞ്ചന കരുവോത്ത്. മക്കള്‍. ഷീജ പറമ്പത്ത് (റിട്ട. അധ്യാപിക ജിവിഎച്ച്എസ്എസ് മീഞ്ചന്ത), ഷീജിത്ത്. മരുമകന്‍: മുരളി ഒടിയില്‍ (റിട്ട. ഓവര്‍സീയര്‍ എല്‍എസ്ജിഡി തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്). സഹോദരങ്ങള്‍: വിജയന്‍ പറമ്പത്ത് (നെല്യാടിക്കടവ്), വത്സല (കൊല്ലം), ലക്ഷ്മി (എടച്ചേരി), പരേതരായ ശാരദ (ചേന്ദമംഗലം), നാണി (പഴങ്കാവ്), രാജന്‍ പറമ്പത്ത്, ലക്ഷ്മണന്‍ പറമ്പത്ത്. സംസ്‌കാരം ചൊവ്വാഴ്ച കാലത്ത് 9ന് ഇരിങ്ങലിലെ വീട്ടുവളപ്പില്‍. സഞ്ചയനം വെള്ളിയാഴ്ച.















