
ചോമ്പാല: പതിനേഴുകാരനെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. അഴിയൂര്‍ കോറോത്ത് റോഡ് പരപ്പറമ്പത്ത് മീത്തല്‍
കെ.എം.അഭിജിത്തിനെയാണ് വിട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടത്. രണ്ട് ദിവസം മുമ്പ് ഒളവിലം പുഴയോരത്തെ ടര്‍ഫിന് സമീപം ആള്‍ക്കുട്ട വിചാരണയും മര്‍ദനവും എല്‍ക്കേണ്ടി വന്നിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ ചോമ്പാല പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അഭിജിത്തിന്റെ ദുരൂഹ
മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആര്‍എംപിഐ അഴിയൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മയക്ക് മരുന്ന് ലോബിയുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തണം.
അനുപിന്റെയും വിജിഷയുടെയും മകനാണ് അഭിജിത്ത്. സഹോദരന്‍: അശ്വന്ത്.
















