പുറമേരി: ആധുനിക ലോകത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയുള്ള കോഴ്‌സുകള്‍ കൃത്യമായി മനസ്സിലാക്കാനും അവ പരമാവധി
ഉപയോഗപ്പെടുത്താനും വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു. പുറമേരി അഞ്ചാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ‘പ്രതിഭാ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പാറക്കല്‍. വാര്‍ഡിലെ മുഴുവന്‍ പ്രതിഭകളെയും ഉള്‍പ്പെടുത്തിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ ലിബിഷ പനമ്പറ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ എ.കെ.ഷബീര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഖില മര്യാട്ട്, കെ.സൂപ്പി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അനീസ് മുഹമ്മദ് ക്ലാസെടുത്തു.















