മുക്കാളി: വടകര താലൂക്കിലെ ഏക മത്സ്യബന്ധന തുറമുഖമായ ചോമ്പാലിന്റെ അനന്തസാധ്യതകള്‍ കണക്കിലെടുത്ത് മീത്തലെ മുക്കാളി ദേശീയപാതയില്‍ നിന്ന്
വിശാലമായ ഗതാഗത സൗകര്യം അനിവാര്യമാണെന്ന് കെ.കെ.രമ എംഎല്‍എ പറഞ്ഞു. ചോമ്പാല്‍ കേന്ദ്രീകരിച്ച് ധാരാളം വികസനം ഭാവിയില്‍ കാണണം. തുറമുഖ വികസനത്തോടൊപ്പം ടൂറിസം സാധ്യതയുമുണ്ട്. ചോമ്പാല്‍ കടലിലെ പ്രകൃതിദത്ത പാറകള്‍ പൈതൃക പട്ടികയില്‍ പെടുത്തിയുളള പഠനം നടന്നുവരുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രീയം മറന്ന് എല്ലാ സാധ്യതകളും നാടിന്റെ വികസനത്തിന് വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് എംഎല്‍എ പറഞ്ഞു. അടിപ്പാത സമരം നടക്കുന്ന പന്തലില്‍ എത്തി സംസാരിക്കുകയായിരുന്നു കെ.കെ.രമ. എം.വി.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. അനിത പിലാക്കണ്ടി, എ.സുരേഷ്, കെ.പി.വിജയന്‍, പി.കെ.പ്രീത, പത്മനാഭന്‍ കണ്ണൂക്കര, ചാത്തംകണ്ടി ഉഷ, മാട്ടാണ്ടി പ്രമോദ്, പുരുഷോത്തമന്‍ പളളിപറമ്പത്ത്, മിനിചന്ദ്രകാന്ത് എന്നിവര്‍ സംസാരിച്ചു. 21 ദിവസമായി നടന്നുവരുന്ന റിലേ സമരത്തില്‍ മനയത്ത് ചന്ദ്രന്‍, ഇ.പി.ദാമോദരന്‍, ടി.പി.ബിനീഷ്, ഐ.മൂസ, സലിം മടവൂര്‍, പ്രദീപ് ചോമ്പാല, എ.ടി.ശ്രീധരന്‍, നാസര്‍, ഷംസീര്‍ ചോമ്പാല, ടി.കെ.സിബി, കെ.പി.ജയകുമാര്‍, ഇ.ടി.അയൂബ്, അഡ്വ. ഇ.നാരായണന്‍ നായര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി സമരക്കാരെ അഭിവാദ്യം ചെയ്തു.















