ആയഞ്ചേരി: സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കാന്‍ ചില കോണുകളില്‍ നിന്ന് ശ്രമിക്കുന്നതായി മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. അതിന് അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന്
മന്ത്രി പറഞ്ഞു. ആയഞ്ചേരിയില്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുമായിരുന്നു മന്ത്രി. രോഗങ്ങളെ തടയാന്‍ എല്ലാവരും ശക്തമായി രംഗത്ത് വരണം. എല്ലായിടത്തും ശുചീകരണം നിര്‍ബന്ധമാക്കും. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജന പിന്തുണ അനിവാര്യമാണ് മന്ത്രി പറഞ്ഞു. പാറക്കല്‍ അബ്ദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷറഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സി.മുജീബ് റഹ്മാന്‍, പി.ശ്രീലത ഉള്‍പ്പെടെ ജനപ്രതിനിധികളും വിവിധ പാര്‍ട്ടി നേതാക്കളും പ്രസംഗിച്ചു.















