
മട്ടന്നൂര്‍: കണ്ണൂര്‍ ഉളിയില്‍ കൂരന്‍ മുക്കില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ ദാരുണമായ അകടത്തില്‍ അച്ഛനും മകനും മരിച്ചു. മട്ടന്നൂര്‍ കോളാരി സ്വദേശികളായ
വിനോദ് (52), മകന്‍ വൈഷ്ണവ് (25) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വൈഷ്ണവ് മരിച്ചത് പിറന്നാള്‍ ദിനത്തില്‍.
ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇരിട്ടിയില്‍നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ
ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന വിനോദിനെയും വൈഷ്ണവിനെയും നാട്ടുകാരും മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗവും പോലീസും ചേര്‍ന്ന് ഏറെ നേരത്തേ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ബസ് ഉയര്‍ത്തുന്നതിനായി ക്രെയിന്‍ എത്തിക്കേണ്ടി വന്നു. ഉടന്‍തന്നെ ഇരുവരെയും മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തെത്തുടര്‍ന്നു പ്രകോപിതരായ നാട്ടുകാര്‍ സ്ഥലത്ത് മറ്റു ബസുകള്‍ തടയുകയും
പ്രതിഷേധിക്കുകയും ചെയ്തു. മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍നിന്നുള്ള പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. മട്ടന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി വൈകുന്നേരം ആറരയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനു ശേഷം പൊറോറ വാതക ശ്മശാനത്തില്‍ സംസ്‌കരിച്ചു. ബിന്ദുവാണ് വിനോദിന്റെ ഭാര്യ. മകള്‍: സാനിഹ.
















