മൂടാടി: ഓണക്കാലത്ത് പച്ചക്കറി ലഭ്യത ഉറപ്പാക്കുന്നതിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘ഓണത്തിനൊരുക്കാം വിളവിന്റെ
വിസ്മയം’ പദ്ധതിക്ക് മൂടാടി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി വിത്തിറക്കി പച്ചക്കറി കൃഷി ആരംഭിച്ചു. കര്‍ഷകന്‍ മനോജ് നമ്പികണ്ടിയുടെ കൃഷിയിടത്തില്‍ പച്ചക്കറി തൈകള്‍ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.അഖില ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ് കുന്നുമ്മല്‍, മൂടാടി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍.കെ, വാര്‍ഡ് മെമ്പര്‍മാരായ പപ്പന്‍ മൂടാടി, രൂപേഷ് കൂടത്തില്‍, ലീല.പി.കെ, സുനിത.കെ, രമ്യ സുര്‍ജിത്, കൃഷി ഓഫീസര്‍ ഫൗസിയ.പി തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വാര്‍ഡുകളിലും പച്ചക്കറി തൈകളും വിത്തുകളും നട്ടുവരുന്നു.















