കോഴിക്കോട്: കേരളത്തിലെ 108 സര്‍ക്കാര്‍ ഐടിഐകളിലേക്കു പ്രവേശനത്തിനുള്ള അവസാന തിയ്യതി ജൂലൈ 6 വരെ നീട്ടി. അപേക്ഷ വെരിഫിക്കേഷന്‍ നടത്താനുള്ള
അവസാന തിയ്യതി ജൂലൈ 9 വരെ ആണ്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന നേരിട്ടോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ അപേക്ഷിക്കേണ്ടതാണ്. വടകര ഗവ. ഐടിഐ യില്‍ രണ്ടു വര്‍ഷത്തെ കാലാവധിയുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഒരുവര്‍ഷ കാലാവധിയുള്ള പ്ലംബര്‍ എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 04962533170, 8547733283.















