വടകര: മുടപ്പിലാവില്‍ എല്‍പി സ്കൂള്‍ മാനേജരായിരുന്ന കെ.കടുങ്ങ്വോന്‍ അനുസ്മരണവും സ്കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും നടന്നു. വാര്‍ഡ് മെമ്പര്‍ ടി.ജസീല ഉദ്ഘാടനം
ചെയ്തു. അക്കാദമിക് മാസ്റ്റര്‍ പ്രകാശനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ടി.എന്‍.മനോജ് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് നിജ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജയപ്രഭ അനുസ്മരണ പ്രഭാഷണം നടത്തി. ‘കരുതലിന്റെ ബാലപാഠങ്ങള്‍’ എന്ന വിഷയത്തില്‍ മുഹമ്മദ് ടി.തറവട്ടത്ത് രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മധുസൂദനന് മേക്കോത്ത്, സി.പി.മുകുന്ദന്, പി.എം.പ്രേംകുമാര്‍, വി.ഭാര്ഗവന്, എം.രേഷ്മ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് ബിജേഷ് കുമാര്‍ സ്വാഗതവും പി.പി.മനോജന് നന്ദിയും പറഞ്ഞു.















