കക്കട്ടില്‍: നരിക്കുട്ടുംചാല്‍ ബസ് സ്റ്റോപ്പ് പരിസരത്ത് മാതൃഭൂമി ഒരുക്കിയ ഫുട്ബോള്‍ കിക്ക്
& വിന് മത്സരം ആവേശമായി. കനത്ത മഴയിലും കിക്ക് ചെയ്യാനായി സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേരെത്തി. മാതൃഭൂമിയും വേദിക നരിക്കൂട്ടുംചാലുമാണ് നേതൃത്വം
നല്‍കിയത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് ചെയര്മാന് മുനീര്‍ ഇരവത്ത് കിക്ക് ചെയത് മത്സരം ഉദ്ഘാടനം ചെയ്തു. ഫുടബോള്‍ നാഷണല്‍ റഫറി ജസ്റ്റിന് ജോസ് മുഖ്യാതിഥിയായി. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് അംഗം എലിയാറ ആനന്ദന്, വേദിക ഭാരവാഹികളായ പി.പി.രവീന്ദ്രന്, എസ്.ജെ.സജീവ് കുമാര്‍, മാതൃഭൂമി കുറ്റ്യാടി ലേഖകന്‍ പി.പി.ദിനേശന് മാതൃഭൂമി പ്രതിനിധികള്‍ മുതലായവര്‍ സംബന്ധിച്ചു. കിക്ക് ചെയതവര്‍ക്ക് സമ്മാനങ്ങള്‍ നല്കി.















