വടകര: കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാന്‍ഫെഡ്) പുരസ്‌കാരത്തിന് കരുണാകരന്‍ കടമേരി അര്‍ഹനായി. തിരുവനന്തപുരത്ത് നടന്ന
കാന്‍ഫെഡിന്റെ 49ാം വാര്‍ഷിക സമ്മേളനത്തില്‍ ചെയര്‍മാനും ജനശ്രി മിഷന്‍ ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ബി.എസ്.ബാലചന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. കാന്‍ഫെഡ് യുവജന സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കാന്‍ഫെഡ് സ്ഥാപക നേതാക്കളായ പി.എന്‍.പണിക്കര്‍, തെങ്ങമം ബാലകൃഷ്ണന്‍ തുടങ്ങിയ നേതാക്കളോടൊപ്പം തുടര്‍വിദ്യാഭ്യാസ സാക്ഷരത പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. നേരത്തേ നെഹ്‌റു യുവക് കേന്ദ്രയുടെ യുത്ത് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.















