വടകര: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വടകര കോടതി കോംപ്ലക്‌സില്‍ യോഗദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കോട്ട് സ്റ്റാഫ് ക്രിയേഷന്‍ ക്ലബ്ബും താലൂക്ക്
ലീഗല്‍ സര്‍വീസ് കമ്മിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വടകര ഫാമിലി കോടതി ജഡ്ജി മിനി.ആര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സര്‍വീസ് കമ്മിറ്റി സെക്രട്ടറി അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. എംഎസിടി ജഡ്ജ് രഞ്ജിത്ത്.ഇ, സബ്ജഡ്ജ് ജോജി തോമസ്, സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ ഐശ്വര്യ.ടി, സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷന്‍ അലി ഫാത്തിമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി പ്രകാശന്‍.കെ.ടി സ്വാഗതം പറഞ്ഞു. പ്രശസ്ത യോഗചാര്യന്‍ വിജയന്‍ മുടപ്പിലാവിലിന്റെ നേതൃത്വത്തില്‍ യോഗാ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി ക്ലാസും യോഗാ ദിന ഡെമോണ്‍സ്‌ട്രേഷനും നടന്നു. വിവിധ കോടതികളില്‍ നിന്നായി നൂറോളം ജീവനക്കാര്‍ പങ്കെടുത്തു.















