വട്ടോളി: എംജി സര്‍വകലാശാലയില്‍ നിന്ന് ബിഎ സംഗീതം വോക്കല്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ വട്ടോളിയിലെ എലിയാറ ഗൗരികൃഷ്ണയെ ചേതന കലാസാംസ്‌കാരികവേദി
അനുമോദിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നാണ് ഗൗരി കൃഷ്ണ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. കക്കട്ടില്‍ സിറ്റി സെന്റര്‍ കോംപ്ലക്‌സില്‍ നടന്ന അനുമോദന ചടങ്ങ് കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ ഉദ്ഘാടനം ചെയതു. ചേതന പ്രസിഡന്റ് എ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. ഇക്കഴിഞ്ഞ എല്‍എസ്എസ്, എന്‍എംഎംഎസ് ജേതാക്കളേയും എസ്എസ്എല്‍സി, പ്ലസ്ടു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡുകള്‍ നേടിയ കുട്ടികളെയും ചടങ്ങില്‍ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സുരേഷ്, മെമ്പര്‍മാരായ എലിയാറ ആനന്ദന്‍, ആര്‍.ലിനി എന്നിവരും കെ.ടി.രാജന്‍, എം.എം.രാധാകൃഷ്ണന്‍, നീലിയോട്ട് നാണു, സി.നാരായണന്‍, കെ.സി.സുധീര്‍, കെ.പി.അഷ്‌റഫ്, രജനി, സി.പി.കൃഷ്ണന്‍ തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് നടന്ന സംഗീത പരിപാടിയില്‍ ഗൗരി കൃഷ്ണ, പ്രശാന്ത് അരൂര്, ചന്ദ്രന്‍ കച്ചിന്‍സ്, പ്രദീപന്‍ കല്ലാച്ചി, എ.പി.രാജീവന്‍ എന്നിവര്‍ പങ്കെടുത്തു. ചേതന സെക്രട്ടറി പി.കെ.പത്മനാഭന്‍ സ്വാഗതവും ഖജാന്‍ജി എ.പി.വിനോദന്‍ നന്ദിയും പറഞ്ഞു.















