
വടകര: ദൃശ്യ കല സമിതി കാരാട്ട്, പുതുപ്പണം ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ്, ഡിഗ്രി എന്നിവയില്‍ ഉന്നത വിജയം നേടിയവരെ
അനുമോദിച്ചു. ചടങ്ങില്‍ കലാസമിതി സെക്രട്ടറി അനീഷ് കാരാട്ട് സ്വാഗതം ആശംസിച്ചു. ഉദ്ഘാടനം വടകര മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.ശശി നിര്‍വഹിച്ചു. അറക്കല്‍ പിഎസ്‌സി കോച്ചിംഗ് സെന്റര്‍ പ്രധാന അധ്യാപകന്‍ ബിജു മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.വിനു അധ്യക്ഷത വഹിച്ചു. 42 വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.രാജേന്ദ്രന്‍, കെ.വി.അബ്ദുറഹിമാന്‍, വിജയന്‍, പി.ഗിരീശന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കലാസമിതി പ്രസിഡന്റ് കെ.മനോജ് നന്ദി പ്രകാശിപ്പിച്ചു.















