ഓര്‍ക്കാട്ടേരി: ഏറാമലയില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. ഏറാമല സ്വദേശി തൈവച്ച പറമ്പത്ത് സൂര്യദേവ് (20) ആണ് പിടിയിലായത്. എടച്ചേരി പോലീസ് സബ്
ഇന്‍സ്‌പെക്ടര്‍ ജീഷ്മ, എഎസ്‌ഐ മാരായ ശശി, രതീഷ് പടിക്കല്‍, എസ്‌സിപി ഒ.വൈശാഖ്, സിപിഒ മാരായ, രാഹുല്‍, ശ്രീജിത്ത്, മിനേഷ്, എന്നിവര്‍ നടത്തിയ പരിശോധനയിലാണ് തൈവെച്ച പറമ്പത്ത് മുക്കില്‍ നിന്ന് ഇയാളെ പിടികൂടിയത്. ഇയാള്‍ നിന്ന് 4.330 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കേസിന്റെ അന്വേഷണം എടച്ചേരി ഇന്‍സ്‌പെക്ടര്‍ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.















