
വില്യാപ്പള്ളി: പൊതുസമൂഹത്തിലും രാഷ്ട്രീയത്തിലും മൂല്യബോധം നഷ്ടപ്പെട്ടുപോകുന്ന പുതിയ കാലത്ത് ആദര്‍ശ ശുദ്ധിയുള്ള നേതാക്കള്‍ പരിമിതമാണെന്നു കെപിസിസി ജനറല്‍
സെക്രട്ടറി പി.എം.നിയാസ് അഭിപ്രായപ്പെട്ടു. വില്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊന്നാറത്ത് ബാലകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂല്യബോധം അരക്കിട്ടുറപ്പിച്ച തലമുറയ്ക്ക് വെളിച്ചം വീശുന്ന ജീവിതമായിരുന്നു പൊന്നാറത്ത് ബാലകൃഷ്ണന്റേതെന്ന് പി.എം.നിയാസ് പറഞ്ഞു. അധികാരത്തിന്റെ അപ്പവും വീഞ്ഞും വീതം വെക്കുന്ന ഇടങ്ങളില്‍ കാണാത്ത നേതാവായിരുന്നു പൊന്നാറത്തെന്നും
അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് സി പി. ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ കാവില്‍, സി പി വിശ്വനാഥന്‍, എടവത്ത് കണ്ടി കുഞ്ഞിരാമന്‍, ബാബു ഒഞ്ചിയം, പി സി. ഷീബ , പൊന്നാറത്ത് മുരളി, എന്‍ ശങ്കരന്‍, എം പി വിദ്യാധരന്‍, ടി പി ഷാജി, എന്‍ ബി.പ്രകാശ് കുമാര്‍, ശാലിനി കെ വി , അംശുലാല്‍ പൊന്നാറത്ത്, വി മുരളീധരന്‍, പാറേമ്മല്‍ ബാബു, ഹരിദാസ് വി പി എന്നിവര്‍ പ്രസംഗിച്ചു.
















