വടകര: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളി
ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെയും നേതൃത്വത്തില്‍ മെഗാ യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. കുട്ടോത്ത് വിഷ്ണു ക്ഷേത്രത്തിന്റെ കുളക്കരയിലാണ് 200 പേരെ പങ്കെടുപ്പിച്ചു യോഗ
പ്രദര്‍ശനം നടന്നത്. പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ അണി നിരന്നു. ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ എന്നതാണ് ഈ വര്‍ഷത്തെ തീം. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രഭാകരന്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.പി.രാജന്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനീഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സിനി മാത്യു, വാര്‍ഡ് മെമ്പര്‍മാര്‍, തൂണേരി എന്‍എച്ച്എം ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. റിനി.പി.പി, എച്ച്എംസി മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു, ആശാ വര്‍ക്കര്‍മാര്‍, ഡിസ്‌പെന്‍സറി ജീവനക്കാര്‍, ക്ഷേത്രം ഭാരവാഹികള്‍, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ യോഗ ഇന്‍സ്ട്രക്ടര്‍ വിജിത്ത്.പി.പി യുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടന്നത്. പഞ്ചായത്തിനെ സമ്പൂര്‍ണ യോഗ ഗ്രാമമാക്കി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. യോഗ വിദ്യാര്‍ഥികളായ സ്‌നിയ രാജ്, മേഘ രഞ്ജിത്ത്, ലയന വിജീഷ്, അഞ്ജു സുബീഷ്, മൃദുല ഷിജിന്‍ എന്നിവര്‍ ചേര്‍ന്ന് മനോഹരമായ യോഗ ഡാന്‍സ് അവതരിപ്പിച്ചു.















