വടകര: വടകര ഉപസഭയുടെ വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും പ്രൗഢഗംഭീരമായി നടന്നു. കുന്നംകുളങ്ങര വാസുദേവന്‍ നമ്പൂതിരിയുടെ ഇല്ലത്ത് വച്ച് നടന്ന
പൊതുയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എന്‍.ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കൃഷ്ണദാസ് കക്കാട് അധ്യക്ഷനായി. ഉത്തരമേഖല സെക്രട്ടറി രാമകൃഷ്ണ ഹരി, കുനിയില്ലത്ത് കേശവന്‍ നമ്പൂതിരി, പാറോളി പുരുഷോത്തമന്‍ നമ്പൂതിരി, ജില്ലകമ്മിറ്റി ഭാരവാഹികളായ മേലേടം ഗംഗാധരന്‍ നമ്പൂതിരി കോരമ്പറ്റ ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വടകര ഉപസഭയിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വാമനന്‍ നമ്പൂതിരി, എടക്കഴിപ്പുറം ശ്രീരാമന്‍ നമ്പൂതിരി, കൊളായി ഹരി നമ്പൂതിരി, ചെറുവറ്റ ശ്രീരാജ് നമ്പൂതിരി, വാകയട്ടില്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഏറഞ്ചേരി പ്രസാദ് നമ്പൂതിരി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ഉപസഭയിലെ വിദ്യാര്‍ഥികളെ അനുമോദിച്ചു. ‘ജീവിതശൈലീരോഗങ്ങളും യോഗയും’ എന്ന വിഷയത്തെ അധികരിച്ച് വിഷ്ണുപ്രിയ തയ്യില്ലം ക്ലാസ്സെടുത്തു. ഉപസഭ സെക്രട്ടറി സുരേഷ് കുറുങ്ങോട് സ്വാഗതവും ശ്രീനിവാസന്‍ അരിങ്ങോട് നന്ദിയും പറഞ്ഞു. ചെറിയ കുട്ടികളുടെ പാട്ട്, ഡാന്‍സ് എന്നിവ പരിപാടിക്ക് മിഴിവേകി.















