
കോഴിക്കോട്: പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് തുടങ്ങിയ പോളിംഗ് വൈകിട്ട് ആറ് വരെ തുടരും. പുലര്‍ച്ചെ വോട്ടര്‍മാര്‍
ബൂത്തിലെത്തി തുടങ്ങിയിരുന്നു. 2.71 കോടി വോട്ടര്‍മാര്‍ 883 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അയ്യായിരം ബൂത്തുകള്‍ കൂടുതല്‍ ആണ്. ഒരു ബൂത്തില്‍ പരമാവധി 1200 വോട്ടര്‍മാരാണ് ഉള്ളത്.
മോക് പോളിങ്ങിനിടെ പലയിടത്തും വോട്ടര്‍ മെഷീന്‍ തകരാറിലായിരുന്നു. മെഷീനിലെ പ്രശ്‌നം പരിഹരിച്ച ശേഷമാണ് മോക്ക് പോളിങ് ആരംഭിച്ചത്. പിന്നാലെ വോട്ടെടുപ്പും തുടങ്ങി. പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടികള്‍. പരമാവധി വോട്ടര്‍മാരെ
ബൂത്തിലെത്തിക്കാന്‍ പ്രചാരണ പരിപാടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തുണ്ടായിരുന്നു. കന്നി വോട്ടര്‍മാരെ ചില ബൂത്തുകളില്‍ മധുരം നല്‍കിയാണ് സ്വീകരിക്കുന്നത്. വൈകീട്ട് ആറു മണിക്ക് ക്യൂവിലുളള എല്ലാവര്‍ക്കും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അനുവദിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.75 ശതമാനം ആയിരുന്നു പോളിംഗ്.
















