
തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് മികച്ച പോളിംഗ്.
ഉച്ചയ്ക്ക് 12 മണി വരെ 40 ശതമാനത്തിനും മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം
തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എന്‍ഡിഎയെയും രംഗത്തുണ്ട്. രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ പ്രകടനമാകുന്ന തിരക്ക് പോളിങ് 80 ശതമാനം കടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. 140
മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ്
അലി, മുകേഷ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ ഉച്ചവരെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1.30ന് 50 ശതമാനം പേര്‍ വോട്ട് ചെയ്തതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. മണ്ഡലം തിരിച്ചുള്ള കണക്ക് ചുവടെ:-
ജില്ല – 50.08
020 വടകര -49.82
021 കുറ്റ്യാടി -48.81
022 നാദാപുരം -49.85
023 കൊയിലാണ്ടി -49.82
024 പേരാമ്പ്ര -51.04
025 ബാലുശ്ശേരി -50.39
026 എലത്തൂര്‍ -48.22
027 കോഴിക്കോട് നോര്‍ത്ത് -50.72
028 കോഴിക്കോട് സൗത്ത് -50.6
029 ബേപ്പൂര്‍ -49.88
030 കുന്ദമംഗലം -51.59
031 കൊടുവള്ളി -49.95
032 തിരുവമ്പാടി -50.4
















