പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് വേണ്ടി വോട്ടിനായി പണം നല്‍കിയെന്ന സംഭവത്തില്‍ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു. കണ്ടാല്‍
അറിയാവുന്ന എന്‍ഡിഎ പ്രതിനിധിക്കെതിരെയാണ് കേസെടുത്തത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് എഫ്‌ഐആറിലുള്ളത്. നിലവില്‍ പണം നല്‍കിയ സ്ത്രീയുടെ പേര് പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടില്ല. ശോഭ സുരേന്ദ്രന്റെയും മറ്റും പേരും എഫ്‌ഐആറില്‍ ഇല്ല.
പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ക
ണ്ണാടി തരുവക്കുറിശി ഭാഗത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനൊപ്പം എത്തിയ പ്രവര്‍ത്തകരാണ് പണം വിതരണം ചെയ്തത്.
നിശബ്ദപ്രചാരണ ദിവസം വോട്ടിനു പണം നല്‍കി എന്ന പേരില്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും പാലക്കാട്ടെ വോട്ടര്‍മാരെ മുഴുവന്‍ അപമാനിക്കുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വീടുകളില്‍ പ്രചാരണത്തിനു പോയപ്പോള്‍ ഒരു കാര്‍ തന്നെ പിന്തുടര്‍ന്നിരുന്നു. കാര്യമന്വേഷിക്കാന്‍ കാറിനടുത്തേക്കു ചെന്നപ്പോള്‍ അതിലുണ്ടായിരുന്ന ചെറുപ്പക്കാരന്‍ ലൈംഗികാധിക്ഷേപ ചേഷ്ട കാണിച്ചു. പണം നല്‍കി എന്നു പറയപ്പെടുന്ന സ്ത്രീയെ അറിയില്ല. തന്റെ കാറില്‍ അവര്‍ കയറിയിട്ടില്ലെന്നും ശോഭ പറഞ്ഞു.
















