വടകര: ദേശീയ പാതയില്‍ വേനല്‍ മഴയില്‍ കരിമ്പനപ്പാലത്തും വടകര പുതിയ സ്റ്റാന്‍ഡ് പരിസരത്ത് കടകളില്‍ വെള്ളം കയറിയത് മൂലമുള്ള ദുരിതം അവസാനിപ്പിക്കാന്‍
ജനപ്രതിനിധികള്‍. ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍, കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ആര്‍ഡിഒ ഈ കാര്യത്തില്‍ മുന്‍കൈയെടുക്കണം. കഴിഞ്ഞ വേനല്‍ മഴയില്‍ വ്യാപാരികള്‍ അടക്കം നേരിട്ട ദുരിതം സമിതി അംഗങ്ങളായ പി.പി.രാജന്‍, ബാബു ഒഞ്ചിയം എന്നിവരാണ് ഉന്നയിച്ചത്. നിലവിലുള്ള ഡ്രെയിനേജ് സംവിധാനം ദേശിയപാത വിഭാഗം മാറ്റിയതാണ് ഇതിന് കാരണമെന്ന് പൊതുമരാമത്ത് വിഭാഗം യോഗത്തെ അറിയിച്ചു. പാനൂര്‍ 110 കെവി സബ് സ്റ്റേഷനില്‍ നിന്ന് 2 കോടി ചിലവില്‍ പ്രത്യേക ലൈന്‍ വലിച്ച് അഴിയൂരിലെ വൈദ്യതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതിക്ക് വൈദ്യുതി ബോര്‍ഡ് അനുമതി നല്‍ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അഴിയൂര്‍ സെക്ഷനിലെ വൈദ്യതി വിതരണ തടസ്സം ഇതോടെ മാറുമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രശ്‌നം സമിതി അംഗം പ്രദീപ്
ചോമ്പാലയാണ് ഉന്നയിച്ചത്. ജല ജീവന്‍ മിഷന്‍ അടക്കം കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പദ്ധതികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുര്‍ത്തിയാക്കണമെന്ന് സമിതി അംഗം പി.സുരേഷ് ബാബു ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഈ മാസം വരുന്ന സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തെ സമിതി പ്രവര്‍ത്തനം സംബന്ധിച്ച് ഉദ്യോഗസ്ഥത പ്രതിനിധികള്‍ വിലയിരുത്തി. മിനി സിവില്‍ സ്റ്റേഷനിലെ ദുര്‍ഗന്ധ പുരിതമായ ടോയ്‌ലറ്റ് ജീവനക്കാര്‍ക്കും മറ്റും ദുരിതമായതായും സിവില്‍ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ജിവനക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി വകുപ്പ് മേധാവികളുടെ യോഗം വിളിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. സമിതി അംഗം പി.പി.രാജന്‍ അധ്യക്ഷത വഹിച്ചു. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.പ്രീത, സമിതി അംഗങ്ങളായ ബാബു ഒഞ്ചിയം, പി.സുരേഷ് ബാബു, പ്രദീപ് ചോമ്പാല എന്നിവര്‍ സംസാരിച്ചു.















