
മണിയൂര്‍: ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മണിയൂര്‍ പഞ്ചായത്തിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ഏകദിന തീവ്ര പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ‘ഫൈനല്‍ ടച്ച്’ എന്ന പേരില്‍ മണിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന
പരിപാടി മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജിന്‍ഷ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.വി.നഫീസ അധ്യക്ഷത വഹിച്ചു. വിജിത്ത് ലാല്‍ തെക്കേടത്ത്, വിഷ്ണു മുതുവീട്ടില്‍, മണിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ.ഗോപാലന്‍, ഹെഡ്മാസ്റ്റര്‍ വി.രാജീവന്‍, ചാലില്‍ അഷ്‌റഫ്, എം.പി.അബ്ദുള്‍ റഷീദ്, പ്രഷോഭ്, രൂപേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സയന്‍സ് സെന്ററിലെ ഫാക്കല്‍റ്റീസ് ക്ലാസുകള്‍ക്ക്
നേതൃത്വം നല്‍കി. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.















