
കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്തിലെ 10,14 വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്
മന്ത് രോഗനിര്‍ണയ ക്യാമ്പ് നടത്തി. കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ
സമിതിയുടെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റയും നേതൃത്വത്തില്‍ നടന്ന ക്യാമ്പ് രാത്രി
ഏഴു മണിയോടെയാണ് ആരംഭിച്ചത്. മന്ത് രോഗം പരത്തുന്ന മൈക്രോ ഫൈലേറിയ എന്ന
രോഗാണുക്കള്‍ രാത്രികാലങ്ങളില്‍ മാത്രമേ രക്തത്തില്‍ കാണപ്പെടുകയുള്ളു.
കുന്നുമ്മല്‍ കുടുംബാരോഗ്യം എച്ച്‌ഐ സജീവന്‍, ജെഎച്ച്‌ഐ അനില്‍കുമാര്‍.കെ.കെ., ജൂനിയര്‍ പബ്ലിക്ക് ഇന്‍സ്‌പെക്ട്രര്‍ നഴ്‌സ് എ.ജെ.വിന്‍സി, ആശാ വര്‍ക്കര്‍മാരായ സത്യഭാമ, ഒ.വനജ, മഹിള തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
വാര്‍ഡ് മെമ്പര്‍മാരായ എം.ടി രവീന്ദ്രന്‍, ശ്രീബിഷ എന്നിവര്‍ ക്യാമ്പ് നടത്തിപ്പിന്
മുന്‍കൈ എടുത്തു.
















