ഏറാമല: ഓര്‍ക്കാട്ടേരി ടൗണില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സ്ത്രീ ചുമട്ടുതൊഴിലാളികളെ കെ.കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ. വൊ ക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂനിറ്റ് ആദരിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.വി.സീമ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് പി.സി.സജിത്ത് അധ്യക്ഷനായി. ചുമട്ടുതൊഴിലാളികളായ സൗമിനി, ഷീബ, കമല എന്നിവര്‍ക്ക് പ്രധാന അധ്യാപിക ടി.റീന ഉപഹാരം നല്കി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കണ്‍വീനര്‍ കെ.രാധാകൃഷ്ണന്, പ്രധാന അധ്യാപിക ടി.റീന, കൈറ്റ് ജില്ലാ ട്രെയിനര്‍ കെ.ജയദീപ് എന്നിവര്‍ക്ക് യാത്രയയപ്പും നല്കി. ജയഹരി, അഖിലേന്ദ്രന്‍.ടി, പി സുനില്‍കുമാര്‍, ശ്രീജേഷ് കെ.പി, ജയന് കെ. കെ, ശിഗേഷ്, അനിത സി.കെ എന്നിവര്‍ സംസാരിച്ചു