കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ ജില്ലയില്‍ എത്തി. കോഴിക്കോട് പാര്‍ലമെന്ററി നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ഡോ. സുനില്‍ എന്‍ റാനോട്ടാണ് എത്തിയത്.
വടകര പാര്‍ലമെന്ററി നിയോജക മണ്ഡലത്തിന്റെ ചുമതലയുളള മോണിക്ക ഹര്‍ഷദ് പാണ്ഡേ നാളെ (വെള്ളിയാഴ്ച) രാവിലെയോടെ എത്തിച്ചേരും.
ഒബ്സര്‍വര്‍മാര്‍ നാളെ ഉച്ച 2.30 ന് കലക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ജില്ലാ പോലീസ് മോധാവിമാര്‍, ചെലവുകള്‍ നിരീക്ഷിക്കുന്നതിന് രൂപീകരിക്കപ്പെട്ട വിവിധ സ്ക്വാഡുകളിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തെരെഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ പുരോഗതിയും വിലയിരുത്തുമെന്ന് ഇലക്ഷന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ മനോജന് കെ പി, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ നന്ദന എസ് പിള്ള എന്നിവര്‍ അറിയിച്ചു.