ആയഞ്ചേരി: വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് കിണറില്‍ കുടുങ്ങി. നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷകരായി. ആയഞ്ചേരി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കണ്ടോത്ത് കുഞ്ഞിരാമന്റെ ഏകദേശം 25 അടി ആഴമുള്ള കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവാണ് കിണറില്‍ കുടുങ്ങിയത്. മുകളില്‍ കയറാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു യുവാവ്. നാട്ടുകാരും പിന്നാലെ വടകര അഗ്നി രക്ഷസേനയും സ്ഥലത്തെത്തി. തുടര്ന്് റെസ്ക്യൂ നെറ്റിന്റെ സഹായത്താല്‍ യുവാവാനെ സുരക്ഷിതമായി പുറത്തെടുകുക്കയായിരുന്നു.
ഗ്രേഡ് എഎസ്ടിഒ വിജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ & റെസ്ക്യൂ ഓഫീസര്‍ മാരായ കെ.എം.ഷിജു, കെ.സുബൈര്‍, എം.ജാഹിര്‍, പി.എം.സഹീര്‍, അമല്‍രാജ്,ഹോം ഗാര്‍ഡ് ആര്.രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.