പെരിങ്ങത്തൂര്‍: ഖത്തര്‍ പ്രവാസിയും പ്രമുഖ കുടുംബാംഗവുമായ പെരിങ്ങത്തൂര്‍ മാര്‍ക്കറ്റ് റോഡില്‍ കീളത്ത് നൗഫല്‍ (48) അന്തരിച്ചു. ഖത്തര്‍ കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനും ഖത്തര്‍-പെരിങ്ങത്തൂര്‍ മഹല്ല് ചാപ്റ്റര്‍ അല്‍സലാമ വിംഗിന്റെ വൈസ് ചെയര്‍മാനുമാണ്. പരേതനായ നാലു തെങ്ങില്‍ അബൂബക്കറിന്റേയും കീളത്ത് അണ്ടത്തോടന്‍ ആയിശയുടേയും മകനാണ്. ഭാര്യ: ശംസീറ (കോട്ടേമ്പ്രം). മകള്‍: റന ഫാത്തിമ (ബിരുദ വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: കീളത്ത് ഉമ്മര്‍ (കോട്ടക്കല്‍ ആര്യ വൈദ്യശാല പെരിങ്ങത്തൂര്‍), എം.പി.മൂസ.