വടകര: പത്തനംതിട്ടയിലെ ചെന്നീര്‍ക്കരയില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന
കോഴിക്കോട് ജില്ലാ ടീമിനെ നജീബ് ഹസന് നയിക്കും. ആസ്വിന്രാഗ്, റിജാസ്, ഷോബിന്‍, ജിതിന്, ജോയല്‍ ജോര്‍ജ്, ജിബിന്‍ ജോര്‍ജ്, മുഹ്സിന്, ബിനില്‍, നീരജ്, അര്ജുന്, അഭിജിത് എന്നിവരാണ് ടീമില്‍. ടി.എച്ച്.അബ്ദുള്‍മജീദ് കോച്ചും വി.കെ.പ്രദീപന് മാനേജറുമാണ്. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ മെയ് മൂന്ന് വരെയാണ് ചാമ്പ്യന്‍ഷിപ്പ്.